1952-ൽ പ്രവർത്തനം ആരംഭിച്ച ഡിസിഎൽ അതിന്റെ പ്ലാറ്റിനം ജൂബിലി വർഷത്തിലേക്കു കടന്നിരിക്കുന്നു.
പുതിയ അധ്യയനവർഷത്തിന്റെ ആരംഭംമുതൽ വിദ്യാർഥികളുടെ ബൗദ്ധികമായ വളർച്ചയ്ക്കുതകുന്ന നിരവധി പദ്ധതികളാണ് പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് ഡിസിഎൽ നടപ്പാക്കാനുദ്ദേശിക്കുന്നത്.
മലയാളത്തിലെ ആദ്യത്തെ ദിനപത്രമായ ദീപിക, നേതൃപരവും സാമൂഹികവുമായ വളർച്ചയ്ക്കുതകുന്നവിധത്തിൽ കുട്ടികൾക്ക് അനൗപചാരിക വിദ്യാഭ്യാസം നല്കുക എന്നതാണ് ദീപിക ബാലസഖ്യത്തിലൂടെ ചെയ്യുന്നത്. ഈ ജൂബിലി വർഷം ദീപിക ബാലസഖ്യം സംഘടിപ്പിക്കുന്ന പ്രധാനപരിപാടികളിലൊന്ന് ലഹരി ക്കെതിരേയ.ുള്ള പ്രവർത്തനങ്ങളാണ്.
കിക്ക് ഔട്ട് - ഡിസിഎൽ ആന്റിഡ്രഗ്സ് ബ്രിഗേഡ്
സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും ലഹരിവിരുദ്ധസേന ഉണ്ടാക്കുകയാണ് ഈ ഉദ്യമത്തിന്റെ ലക്ഷ്യം.
മയക്കുമരുന്നിൽ മരുന്നില്ല, മരണമാണ് എന്ന മുദ്രാവാക്യവുമായി ലഹരിക്കെതിരേ കുട്ടികളെ ബോധവത്കരിച്ച് ക്രിയാത്മക വളർച്ചയ്ക്ക് സാഹചര്യമൊരുക്കുന്ന രീതിയിലുള്ള അവബോധ സെമിനാറുകളും പരിശീലനവും ലഹരി നിർമാർജന പ്രവർത്തനങ്ങൾക്കു വിദ്യാർഥികൾതന്നെ നേതൃത്വം നൽകുന്ന പദ്ധതിയാണിത്.
കഴിഞ്ഞ വർഷം ആരംഭിച്ച ഡിസിഎൽ ആന്റി ഡ്രഗ്സ് ബ്രിഗേഡ് ഈ വർഷവും തുടരും. ലഹരിക്കെതിരേ സർക്കാർതലത്തിലും മറ്റു സാമൂഹിക സംഘടനാതലത്തിലും നടത്തുന്ന എല്ലാ പ്രവർത്തനങ്ങളിലും ഡിസിഎൽ സഹകരിക്കും.
ഇതിനായി സ്കൂൾതലത്തിൽത്തന്നെ ലഹരിവിരുദ്ധ കൂട്ടായ്മകൾ രൂപീകരിക്കുന്നു. ദീപിക ആന്റി ഡ്രഗ് സ്കൂൾ ബ്രിഗേഡ് എന്നപേരിൽ അറിയപ്പെടുന്ന ഈ കൂട്ടായ്മകളായിരിക്കും സ്കൂൾതലത്തിൽ ലഹരിവിരുദ്ധ പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകുന്നത്. ഡിസിഎൽ അംഗങ്ങളായ സ്കൂളുകൾക്കും ഡിസിഎൽ പ്രവർത്തിക്കാത്ത സ്കൂളുകൾക്കും ഇതിൽ പങ്കുചേരാം.
ബ്രിഗേഡ് അംഗങ്ങളുടെ തെരഞ്ഞെടുപ്പ്
ഡിസിഎൽ പ്രതിനിധികളായി സ്കൂളിലെ ഓരോ ഡിവിഷനിൽനിന്നും രണ്ടു വിദ്യാർഥി പ്രതിനിധികളെ തെരഞ്ഞെടുക്കുക. ഈ പ്രതിനിധികൾ ചേർന്ന് എട്ടുപേരടങ്ങുന്ന അടങ്ങുന്ന ഡിസിഎൽ ഭാരവാഹികളെ തെരഞ്ഞെടുക്കുന്നു. ഇവർ ദീപിക ആന്റിഡ്രഗ് ബ്രിഗേഡ് അംഗങ്ങളായി പ്രവർത്തിക്കുന്നു. അവരെ നയിക്കുന്നതിന് രണ്ട് അധ്യാപക പ്രതിനിധികളെയും നിയമിക്കേണ്ടതാണ്.
മേഖല-ജില്ലാതലത്തിൽ സ്കൂൾ ബ്രിഗേഡ് സമ്മേളനങ്ങൾ, ബോധവത്കരണ സെമിനാറുകൾ, കിക്ക് ഔട്ട് പരിശീലന പ്രവർത്തനങ്ങൾ എന്നിവയും സംഘടിപ്പിക്കും.